ഗവര്‍ണറുടെ സ്വീകരണത്തിന് ബ്യൂഗിള്‍ ഇല്ല; പോലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ഗവര്‍ണറുടെ സ്വീകരണത്തിന് ബ്യൂഗിള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ പോലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പ്രോട്ടോക്കാള്‍ പ്രകാരം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുമ്പോള്‍ ബ്യൂഗിള്‍ കൂടി വേണം. എന്നാല്‍ ചടങ്ങിന് ബ്യൂഗിള്‍ ഉണ്ടായിരുന്നില്ല. ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബുവിന്റെവീട് സന്ദര്‍ശിക്കാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ പത്തനംതിട്ട എത്തിയത്. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചത്.
ഗവര്‍ണര്‍ എത്തിയപ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. എന്നാല്‍ ബ്യൂഗിള്‍ ഇല്ലായിരുന്നു. ഇതോടെ ഗവര്‍ണര്‍ സല്യൂട്ട് സ്വീകരിച്ചില്ല. പിന്നാലെ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പത്തനംതിട്ടയിൽ ബ്യൂഗിൾ വായിക്കുന്നവരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. നാല് വർഷമായി നിയമനം വന്നിട്ടില്ല. ഇതാണ് കാരണം എന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇന്നലെ ഉച്ചയോടെ മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ കുടുംബാംഗങ്ങളെ കണ്ടിരുന്നു. എന്തെങ്കിലും ആവശ്യങ്ങള്‍ കുടുംബത്തിന് ഉണ്ടെങ്കില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here