രാജേന്ദ്ര ആർലേക്കർ ഇന്ന് ഗവർണറായി അധികാരമേൽക്കും; സത്യപ്രതിജ്ഞ രാജ്ഭവനില്‍
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് ഗവർണറായി അധികാരമേൽക്കും. രാവിലെ 10.30ന് രാജ്ഭവൻ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് മുന്‍പാകെയാണ് സത്യപ്രതിജ്ഞ.
നിയുക്ത ഗവർണർ ഇന്നലെ കേരളത്തിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ബിഹാർ ഗവർണറായിരിക്കെയാണ് കേരളത്തിലേക്ക് എത്തുന്നത്. ഗോവ വനം പരിസ്ഥിതി മന്ത്രി, ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്മെന്റ് കോര്പ്പറേഷൻ ചെയര്മാന്, ബിജെപിയുടെ ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here