‘ആരെയും ഭയക്കുന്നില്ല; എസ്എഫ്ഐക്കാര്‍ കാര്‍ തടഞ്ഞാല്‍ ഇനിയും പുറത്തിറങ്ങും’- ഗവര്‍ണര്‍

ഡല്‍ഹി: ആരെയും ഭയമില്ലെന്നും വാഹനം തടഞ്ഞാല്‍ ഇനിയും പുറത്തിറങ്ങുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തടയാന്‍ വരുന്നവര്‍ ഗുണ്ടകളാണ്. പ്രതിഷേധക്കാര്‍ കാറിനടുത്ത് വന്നാല്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങുമെന്നും എസ്എഫ്ഐയുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സുരക്ഷയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ 18ന് വൈകുന്നേരം കാലികറ്റ് സര്‍വകലാശാലയില്‍ ശ്രീനാരായണ ഗുരു അനുസ്മരണ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് കോഴിക്കോട് എത്തുന്ന ഗവര്‍ണര്‍ രണ്ട് ദിവസം കാലികറ്റ് സര്‍വകലാശാല ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. എന്നാല്‍ ഗവര്‍ണറെ സര്‍വകലാശാലയില്‍ കയറ്റില്ലെന്ന് എസ്എഫ്ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനിയും കരിങ്കൊടി കാണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പറഞ്ഞിരുന്നു. സര്‍വകലാശാലയിലും ഗവര്‍ണര്‍ വരുന്ന വഴിയിലും വന്‍ പോലീസ് സുരക്ഷ ഉറപ്പാക്കുന്നുണ്ട്. കാലിക്കറ്റ് സര്‍വകലാശാല സെനറ്റില്‍ ബിജെപി അനുഭാവികളെ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ നേരത്തെ പ്രതിഷേധം നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here