മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം ആരും അറിയിച്ചില്ല; അറിയച്ച മാധ്യമങ്ങള്‍ക്ക് നന്ദി; രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ടെന്നും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര സംബന്ധിച്ച വിവരങ്ങളൊന്നും രാജ്ഭവനെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദേശയാത്രകള്‍ അറിയിക്കുന്ന പതിവ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ യാത്ര വിവരം അറിയിച്ച മാധ്യമങ്ങള്‍ക്ക് നന്ദി പറയുന്നതായും ഗവര്‍ണര്‍ പറഞ്ഞു.ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനെതിരായ ആരോപണത്തില്‍ പ്രതികരിക്കാനില്ല. ആനന്ദ ബോസ് തന്നെ സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

മെയ് ആറിനാണ് സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും കുടുംബവും വിദേശത്തേക്ക് പോയത്. 3 രാജ്യങ്ങളിലേക്കാണ് മുഖ്യമന്ത്രിയുടെ യാത്ര. ഭാര്യ കമല, കൊച്ചുമകന്‍ എന്നിവര്‍ക്കൊപ്പമാണ് യാത്ര. ഇന്തോനേഷ്യ, സിംഗപ്പൂര്‍, ദുബായ് തുടങ്ങിയ രാജ്യങ്ങളിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മന്ത്രിമാരായ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും കുടുംബത്തോടൊപ്പം വിദേശയാത്രയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top