ലഹരി വ്യാപനത്തില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍; ആക്ഷന്‍ പ്ലാന്‍ വിശദീകരിക്കാനും നിര്‍ദേശം

കേരളത്തില്‍ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ലഹരി വ്യാപനത്തിന്റെ നിലവിലെ സാഹചര്യം, എടുത്ത നടപടികള്‍ എന്നിവ വിശദീകരിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ ലഹരി തടയാന്‍ ഉള്ള ആക്ഷന്‍ പ്ലാന്‍ നല്‍കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിജിപി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാകും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുക. മുഖ്യമന്ത്രിയും ഗവര്‍ണറെ നേരില്‍ കാണുന്നുണ്ട്. ലഹരിക്കെതിരെ ഒരുമിച്ച് പോരാടാം എന്ന നിലപാടിലാണ് സര്‍ക്കാര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top