‘മലയാളികൾ സിംഹങ്ങള്‍…’; മുഖ്യമന്ത്രിക്കും കേരളത്തിലെ ജനങ്ങൾക്കും പ്രശംസയുമായി ഗവര്‍ണറുടെ റിപ്പബ്ലിക് സന്ദേശം
മലയാളികളെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെകറുടെ റിപ്പബ്ലിക് ദിന സന്ദേശം. കേരളം ഒന്നിനും പിറകിലല്ലെന്ന് പറഞ്ഞ ഗവർണർ മലയാളികൾ മികച്ചവരാണെന്നും കൂട്ടിച്ചേർത്തു. എഴുതി തയ്യാറാക്കിയ പ്രസംഗം ഒഴിവാക്കിയായിരുന്നു ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം. മുഖ്യമന്ത്രിയുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് ഗവർണർ മടങ്ങിയത്.
ഒട്ടനവധി സൂചകങ്ങളിൽ കേരളം ഒന്നാമതാണ്. തന്റെ സംസ്ഥാനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളത്. മലയാളികൾ സിംഹങ്ങളാണെന്നും ഗവർണർ പ്രശംസിച്ചു. ഒരുപാട് മുന്നേറി. ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. മോദിയുടെ ആശയമാണ് വികസിത് ഭാരതം. വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ലെന്ന് അർലെകർ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുമായി ഇക്കാര്യം കഴിഞ്ഞദിവസം സംസാരിച്ചു, അദ്ദേഹത്തിന് അക്കാര്യം ബോധ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ട്. വികസിത കേരളം എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനെന്ന് ഗവർണർ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകു. അത് സ്വാഭാവികമാണ്. മനുഷ്യരാണ്, ആർട്ടിഫിഷ്യൽ അല്ലയെന്നും ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണന്നും ഗവർണർ അഭിപ്രായപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here