നടൻ ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേക്ക്; ശിവസേന ഷിൻഡെ വിഭാഗത്തിൽ ചേരും, ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്

മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നു. ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ ചേരുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഗോവിന്ദ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ശിവസേന സ്ഥാനാർത്ഥിയായി നോർത്ത്-വെസ്റ്റ് മുംബൈ മണ്ഡലത്തിൽ നിന്ന് ഗോവിന്ദ മത്സരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2004ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മുംബൈ നോർത്ത് ലോക്സഭാ സീറ്റിൽ നിന്ന് ഗോവിന്ദ മത്സരിച്ച് വിജയിച്ചിരുന്നു. ബിജെപിയുടെ പ്രമുഖ നേതാവ് റാം നായ്കിനെയാണ് അന്ന് ഗോവിന്ദ പരാജയപ്പെടുത്തിയത്. എന്നാല്‍ ശിവസേന പ്രവേശനം സംബന്ധിച്ച് ഗോവിന്ദ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top