ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കും; പിന്തുണച്ച് സിപിഐ ജോയിന്റ് കൗണ്‍സില്‍; വിട്ടുനിന്ന് ബിജെപി സംഘടന
സർക്കാർ ജീവനക്കാര്‍ ഇന്ന് പണിമുടക്കും. ക്ഷാമബത്ത, ശമ്പള പരിഷ്കരണം, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക, പ്രഖ്യാപിച്ച ഡിഎയുടെ 78 മാസത്തെ കുടിശിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്
പ്രതിപക്ഷ സംഘടന സ്റ്റേറ്റ് എംപ്ലോയിസ് ആന്‍റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ(സെറ്റോ), ഭരണകക്ഷിയിലെ സിപിഐയുടെ ജോയിന്‍റ് കൗൺസിൽ എന്നീ ജീവനക്കാരുടെ സംയുക്ത സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബിജെപിയുടെ സർവീസ് സംഘടന പണിമുടക്കിൽ നിന്നു വിട്ടു നിൽക്കുകയാണ്. പക്ഷെ സിപിഐ സംഘടന കോണ്‍ഗ്രസിനൊപ്പമുണ്ട്. ബിജെപി സര്‍വീസ് സംഘടന സമരത്തിനില്ല എന്ന പ്രത്യേകതയും ഇന്നത്തെ സമരത്തിനുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here