കേരളം പണം ചോദിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍; വീണ്ടും വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

കേരളം പിന്നോക്കമാണെന്ന് പറയണമെന്ന പരാമര്‍ശത്തിന് വിശദീകരണം നല്‍കുന്നതിനിടെ വീണ്ടും വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരളം സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് പണം ചോദിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. പദ്ധതി നടത്തിപ്പിനായല്ല പണം ആവശ്യപ്പെടുന്നത്. അതിനാലാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് കൂടുതല്‍ സഹായം വേണമെങ്കില്‍ ധനകാര്യ കമ്മീഷനെ സമീപിക്കണം. കേരളം കൂടുതല്‍ പരിഗണന ആവശ്യപ്പെടുന്നുണ്ട്. അതിന് ധനകാര്യ കമ്മീഷനെയാണ് സമീപിക്കേണ്ടത്. അവരുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ കഴിയുകയുള്ളൂ എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരള സര്‍ക്കാരിന് സാമ്പത്തിക അച്ചടക്കം ഇല്ലാത്താണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

ബ്ജറ്റില്‍ കേരളത്തെ അവഗണിച്ചു എന്ന വിമര്‍ശനത്തിലുള്ള മറുപടിയലാണ് കേന്ദ്രമന്ത്രി കേരളം പിന്നോക്കമാണെന്ന് പറയണമെന്ന് ജോർജ് കുര്യൻ പറഞ്ഞത്. അതില്‍ കടുത്ത പ്രതിഷേധം കേരളത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അടക്കം ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചു. ഇതോടെയാണ് കേന്ദ്രമന്ത്രി നിലപാട് മാറ്റി വിശദീകരണം നടത്തിയത്. എന്നാല്‍ അതും വിവാദ വിഷയമായി മാറുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top