ഹൃദയശസ്ത്രക്രിയകളില്‍ വന്‍ പ്രതിസന്ധി; സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ പേരിനുപോലുമില്ല; കോടികളുടെ കുടിശിക ലഭിക്കാതെ ഇനി വിതരണമില്ലെന്ന് കമ്പനികള്‍

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഹൃദയശസ്ത്രക്രിയകള്‍ താളം തെറ്റുന്നു. വിതരണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക കൊടുക്കാതായതോടെ ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിർത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 19 സർക്കാർ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകളെയാണ് ഇത് ബാധിക്കുന്നത്.

ഏപ്രിൽ 1 മുതൽ വിതരണം നിർത്തുമെന്ന് ഒരു മാസം മുമ്പ് കമ്പനികള്‍ നോട്ടീസ് നല്കിയിരുന്നു. 135 കോടിയാണ് വിതരണ കമ്പനികൾക്ക് നല്‍കാനുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളജ് 49 കോടി, കോഴിക്കോട് മെഡിക്കൽ കോളജ് 23 കോടി, കോട്ടയം മെഡിക്കൽ കോളജ് 17 കോടി എന്നിങ്ങനെയാണ് കുടിശികയുടെ കണക്ക്.

രോഗികള്‍ക്ക് നല്‍കാനുള്ള അത്യാവശ്യ മരുന്നുകളില്ലാതെയും മെഡിക്കല്‍ കോളജുകള്‍ വലയുകയാണ്. മരുന്നുകള്‍ക്ക് പുറത്തേക്ക് എഴുതിക്കൊടുക്കുകയാണ് ചെയ്യുന്നത്. പാവപ്പെട്ട രോഗികളാണ് പ്രശ്നത്തില്‍ പെടുന്നത്. ആശുപത്രികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന വീഴ്ചയാണ് പ്രശ്നമാകുന്നത്. ഫണ്ടില്ലാതെ മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് മിക്ക സര്‍ക്കാര്‍ ആശുപത്രികളും. സര്‍ക്കാര്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി സര്‍ക്കാര്‍ ആശുപത്രികളെ ഗുരുതരമായാണ് ബാധിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top