‘ടോൾ പിരിക്കുമെന്ന് പറഞ്ഞിട്ട് വേണമായിരുന്നു റോഡ് നിർമിക്കാൻ; ഇത്….’!! ബ്രൂവറിയിലും പുതിയ വെളിപ്പെടുത്തലുമായി പ്രതിപക്ഷം


കിഫ്ബി നിർമിച്ച റോഡുകളിൽ നിന്നും ടോൾ പിരിക്കാനുള്ള സർക്കാർ തീരുമാനം അപ്രായോഗികമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ അങ്ങനെ ഒരു തീരുമാനത്തെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ടോൾ പിരിക്കുമെന്ന് പ്രഖ്യാപിക്കണമായിരുന്നുവെന്ന് സർക്കാർ നീക്കത്ത വിമർശിച്ച് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.


ഇന്ന് രാവിയായിരുന്നു 50 കോടിക്ക് മുകളിൽ മുതൽമുടക്കുള്ള കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാൻ സർക്കാർ നീങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. അത് സംബന്ധിച്ച വാർത്തകളാട് പ്രതികരിക്കുകയായിരുന്നു വിഡി സതീശൻ.
‘ഞങ്ങൾക്ക് അതിനെക്കുറിച്ച് യാതൊരു സൂചനകളുമില്ല, ഞങ്ങളോട് സംസാരിച്ചിട്ടില്ല. കിഫ്ബി റോഡിൽ ടോൾ എന്നത് പ്രായോഗികമായ കാര്യമല്ല. അല്ലെങ്കിൽ തന്നെ ഇഷ്ടംപോലെ ടോൾ ഇവിടെയുണ്ട്. ടോൾ ഏർപ്പെടുത്തി റോഡ് പണിയുമെന്ന് പ്രഖ്യാപിച്ചിട്ട് വേണം നടപ്പിലാക്കാൻ’ – എന്നായിരുന്നു വിഡി സതീശൻ്റെ പ്രതികരണം.


അതേസമയം ടോൾ പിരിവ് സംബന്ധിച്ച വാർത്തകൾ തള്ളാതെയായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാലിൻ്റെ വിശദീകരണം. സ്വന്തമായി വരുമാനമില്ലാതെ കിഫ്കിക്ക് മുന്നോട്ട് പോകാനാവില്ല. വരുമാനമുണ്ടാക്കുന്ന പല പദ്ധതികളും ശുപാർശകളും നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ടെന്നായിരുന്നു മന്ത്രി നൽകിയ മറുപടി.

അതേസമയം പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണം ശക്തമാക്കുകയാണ് പ്രതിപക്ഷം. ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും മന്ത്രി എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും ഇന്ന് വിഡി സതീശൻ ആരോപിച്ചു. പാലക്കാട് എലപ്പുള്ളിയിൽ മദ്യ നിർമാണശാല നിർമിക്കാൻ മന്ത്രി ഉയർത്തിയ ചീട്ടുകൊട്ടാരം തകർന്നു. മദ്യനയം മാറിയത് ഒരു സ്വകാര്യ കമ്പനി മാത്രമാണ് അറിഞ്ഞതെന്നും സതീശൻ കുറ്റപ്പെടുത്തി.

Also Read: പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റെന്ന് ഒയാസിസ്; സർക്കാർ ക്ഷണിച്ചിട്ടില്ലെന്നും വന്നത് എഥനോൾ നിർമാണശാല തുടങ്ങാനെന്നും സതീശന് മറുപടി

സംസ്ഥാന സർക്കാർ വിളിച്ചു വരുത്തിയ പ്രകാരറാണ് മദ്യ നിർമാണശാല ആരംഭിക്കുന്നതെന്ന് ഒയാസിസ് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ജല അതോറിറ്റിക്ക് നൽകിയ അപേക്ഷയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. മദ്യ നയം മാറുന്നതിനു മുമ്പ് കമ്പനിയുമായി ഡീൽ ഉണ്ടാക്കി. ഈ കമ്പനിക്ക് വേണ്ടിയാണ് സർക്കാർ മദ്യം നയം മാറ്റിയത്. സർക്കാർ കമ്പനിയെ ക്ഷണിക്കും മുമ്പ് കമ്പനിക്ക് ഐഒസി അനുമതി ലഭിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top