പങ്കാളിത്ത പെൻഷൻ പദ്ധതി റിപ്പോര്‍ട്ട് വീണ്ടും പഠിക്കും; പുതിയ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച പുനഃപരിശോധനാസമിതി ശുപാർശകൾ വിശദമായി പഠിക്കാൻ ധന, നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെട്ട സമിതിയെ നിയോഗിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ടെന്നും പകരമായി ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്നുമാണു വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശ എന്നാണു സൂചന.

ശമ്പള പരിഷ്കരണ-ക്ഷാമബത്ത കുടിശികകള്‍ നൽകാത്തതിൽ ജീവനക്കാർക്കിടയിൽ കടുത്ത അമർഷം നിലനിൽക്കുന്നതിനിടെയാണ് ഇവരുടെ മുഖ്യ ആവശ്യങ്ങളിലൊന്നിൽ മന്ത്രിസഭ തീരുമാനമെടുത്തത്.

ഒന്നുകിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, അല്ലെങ്കിൽ കൂടുതൽ ആനുകൂല്യങ്ങൾ‌ നൽകി പദ്ധതി നിലനിർത്തുക എന്നീ രണ്ടു മാർഗങ്ങളാണു സർക്കാരിനു മുന്നിലുള്ളത്. പെൻഷൻ പദ്ധതിയിലേക്കുള്ള സർക്കാർ വിഹിതം കേന്ദ്ര സർക്കാരും പല സംസ്ഥാനങ്ങളും കൂട്ടിയിട്ടും കേരളം വർധിപ്പിച്ചിട്ടില്ല.

2013 ഏപ്രിൽ ഒന്നിനു സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയിൽ ഇപ്പോൾ ഒന്നര ലക്ഷം ജീവനക്കാരുണ്ട്. ഇടതുമുന്നണി അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്താണ് സമിതി രൂപീകരിച്ചത്. സമിതി റിപ്പോർട്ട് നല്‍കി 2 വർഷമായിട്ടും സർക്കാർ പരിശോധനയ്ക്കെടുത്തില്ല. സമിതിയുടെ കാര്യത്തില്‍ മെല്ലെപ്പോക്ക് സമീപനമാണ് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top