ചീഫ് ജസ്റ്റിസിന് ടൊയോട്ട ഹൈക്രോസ്; ജഡ്ജിമാർക്ക് കാർ വാങ്ങാനുള്ള ഉത്തരവ് പരിഷ്ക്കരിച്ചു

തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാർക്ക് കാറുകൾ വാങ്ങാനുള്ള ഉത്തരവ് സർക്കാർ പരിഷ്കരിച്ചു. പതിനൊന്ന് ജഡ്ജിമാർക്കായി 11 ഇന്നോവ ക്രിസ്റ്റ വാങ്ങാനുള്ള തീരുമാനം ഹൈക്കോടതിയുടെ തന്നെ ആവശ്യപ്രകാരമാണ് പരിഷ്‌കരിക്കുന്നത്. ചീഫ് ജസ്റ്റിസിൻ്റെ യാത്രകൾക്കായി കൂടുതൽ മുന്തിയ വാഹനം വേണമെന്ന രജിസ്ട്രാർ ജനറലിൻ്റെ കത്ത് പരിഗണിച്ചാണ് തീരുമാനം.

ടൊയോട്ട ഇന്നോവ ഒന്നിന് 24,63,523 രൂപ കണക്കിൽ 11 എണ്ണം വാങ്ങാനായിരുന്നു ജൂലൈ 15ലെ സർക്കാർ ഉത്തരവ് പ്രകാരം തീരുമാനം. എന്നാൽ ഈയിനത്തിൽ 10 കാർ മതിയെന്നും ചീഫ് ജസ്റ്റിസിനായി ടൊയോട്ട ഹൈക്രോസ് വാങ്ങാനാണ് തീരുമാനം എന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സർക്കാരിനെ അറിയിച്ചു.

സർക്കാർ തീരുമാനിച്ച ഇന്നോവ ക്രിസ്റ്റയേക്കാൾ 8,18,000 രൂപ കൂടുതൽ ആണ് ഹൈക്രോസിന്. ഇതുപ്രകാരം 32,82,105 രൂപ അനുവദിച്ചു കൊണ്ടും, ആദ്യ ഉത്തരവ് പരിഷ്കരിച്ച് കൊണ്ടും ഇന്നലെയാണ് ആഭ്യന്തരവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top