കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് 81 വർഷം കഠിനതടവ്
കാസര്‍കോട്: പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി 81 വർഷം തടവും 3.65 ലക്ഷം രൂപ പിഴയും. കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. അമ്പലത്തറ പുത്തൻപുരയ്ക്കൽ ഹൗസിൽ പിടി സണ്ണിയെയാണ് ജഡ്ജി സി സുരേഷ് കുമാര്‍ ശിക്ഷിച്ചത്.
തൻ്റെ മകളുടെ മകളെ പ്രതി 2021 ജൂൺ മുതൽ ഒരു വർഷത്തിനിടയിൽ പലതവണ പീഡിപ്പിച്ചുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലേയും പോക്സോ നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 9 മാസവും അധിക തടവ് ശിക്ഷ അനുഭവിക്കണം.
അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ ടികെ മുകുന്ദനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹൊസ്ദുര്‍ഗ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here