അമ്മൂമ്മയെ ബലമായി വിഷം കലര്‍ത്തിയ ചീരക്കറി കഴിപ്പിച്ച് കൊലപാതകം; കൊച്ചുമകനും ഭാര്യക്കും ജീവപര്യന്തം
നബീസ എന്ന് എഴുപത്തിയൊന്നുകാരിയ കൊലപ്പെടുത്തിയ കേസില്‍ കൊച്ചുമകനും ഭാര്യക്കും ജീവപര്യന്തം തടവ് ശിക്ഷ. നബീസയുടെ മകളുടെ മകന്‍ ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ക്ക് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ചീരക്കറിയിലും ചോറിലും വിഷം കലര്‍ത്തിയാണ് ഇരുവരം കൊല നടത്തിയത്. പ്രതികള്‍ 2 ലക്ഷം രൂപ പിഴയും ഒടുക്കണം.
2016 ജൂണ്‍ 24ന് മണ്ണാര്‍ക്കാടിനടത്താണ് നബീസയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തെ സഞ്ചിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു. എഴുതാന്‍ അറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ബന്ധു വീട്ടിലേക്കു പോയ നബീസയെ ബഷീര്‍ തന്ത്രപൂര്‍വ്വം തങ്ങളുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ വിഷം ചീരക്കറിയിലും ചോറിലും ചേര്‍ത്ത് നല്‍കുകയായിരുന്നു. കഴിക്കാന്‍ വിസമ്മതിച്ച നബീസയെ ബലമായി കഴിപ്പിക്കുകയായിരുന്നു. ഇതിനിടെ നബിസയുടെ കൈക്കും തലയ്ക്കും പരുക്കേറ്റു.
മരണം ഉറപ്പാക്കിയ ശേഷം ഒരു ദിവസം മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിച്ചു. പിേേറ്റ ദിവസമാണ് ഇരുവരും കാറില്‍ കയറ്റി ആര്യമ്പാവില്‍ മൃതദേഹം ഉപേക്ഷിച്ചത്. ആത്മഹത്യാ കുറിപ്പും മൊബൈല്‍ ഫോണിലെ കോള്‍ ലിസ്റ്റും പരിശോധിച്ചാണു പൊലീസ് പ്രതികളെ പിടികൂടിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here