മാത്യു കുഴല്‍നാടന്‍റെ റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കിനല്‍കി; ഇക്കുറി നല്കിയത് ഹോം സ്റ്റേ ലൈസന്‍സ്
മൂന്നാര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചിന്നക്കനാലിലെ റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കിനല്‍കി. അഞ്ചുവര്‍ഷത്തെ ലൈസന്‍സിനാണ് അപേക്ഷിച്ചതെങ്കിലും ഡിസംബര്‍ 31വരെയാണ് പുതുക്കിനല്‍കിയത്. ഹോം സ്റ്റേ ലൈസന്‍സാണ് നല്‍കിയത്. അതുകൊണ്ട് തന്നെ മാത്യു കുഴല്‍നാടന് നികുതി ഇളവ് ലഭിക്കും.
കഴിഞ്ഞ മാർച്ച് 31ന് ലൈസൻസ് കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്ന് അഞ്ച് വർഷത്തേക്ക് പുതുക്കാനാണ് കുഴൽനാടൻ അപേക്ഷ നൽകിയിരുന്നത്.
പൊല്യൂഷൻ കൺട്രോൾ ബോർഡിന്‍റെ സർട്ടിഫിക്കറ്റ് അടക്കം ഹാജരാക്കിയിരുന്നു. ഡിസംബർ 31 വരെ മാത്രമാണ് ഈ സർട്ടിഫിക്കറ്റ്. രേഖകൾ പരിശോധിച്ച് ഹോം സ്റ്റേ എന്ന നിലയിലാണ് ലൈസൻസ് നൽകിയിരിക്കുന്നത്.
കുഴൽനാടന്‍റെ ചിന്നക്കനാലിലെ റിസോർട്ട് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ലൈസന്‍സ് പുതുക്കിയില്ലെന്ന ആരോപണവും ഇതിന്നിടയ്ക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നില്ലെന്നു പഞ്ചായത്ത് വ്യക്തമാക്കിയിരുന്നു. മുന്‍പ് റിസോര്‍ട്ട് ലൈസന്‍സാണ് നല്‍കിയത്. 2023 മാര്‍ച്ച് 31-ന് വരെ കാലാവധിയുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി ഹോം സ്റ്റേ ലൈസന്‍സാണ് നല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here