നരച്ചമുടി അപ്രത്യക്ഷമാകും; ഒരു സിംപിൾ സൊലൂഷ്യൻ ഇതാ

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് നര. ഇത് അകറ്റാൻ മാർക്കറ്റിൽ കിട്ടുന്ന പാർശ്വഫലങ്ങളുള്ള കെമിക്കൽ ഡൈ ഉപയോഗിക്കുന്നവരാകും പലരും. എന്നാൽ വീട്ടിൽ നാം നിത്യേനെ ഉപയോഗിക്കുന്ന വസ്തുക്കൾക്കൊണ്ട് അതിന് പരിഹാരം കണ്ടാലോ?

ബീറ്റ്റൂട്ടൂം, തേയില വെള്ളം തിളപ്പിച്ചതും, നീലയമരിയം തുടങ്ങിയ നമ്മുടെയെല്ലാം വീടിൻ്റെ അടുക്കളയിലുള്ള സാധനങ്ങൾ തന്നെയാണ് ഈ നാച്ചുറൽ ഹെയർ ഡൈ ഉണ്ടാക്കാൻ വേണ്ടത്. ചെറിയ കഷ്ണങ്ങളാക്കിയ ബീറ്റ്റൂട്ടിൽ തിളപ്പിച്ചാറിയ തേയില വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ നീലയമരി ഇടുക. മുടിയുടെ വലിപ്പം അനുസരിച്ച് നീലയമരിയുടെ അളവ് കൂട്ടുകയോ കുറക്കുകയോ ചെയ്യണം. ഇതിലേക്ക് അരച്ചെടുത്ത ബീറ്റ്റൂട്ട് പേസ്റ്റ് ഒഴിച്ച് മിക്സ് ചെയ്യാം.

എണ്ണമയമില്ലാത്ത തലയിൽ വേണം ഈ ഹെയർ ഡൈ ഉപയോഗിക്കേണ്ടത്. നന്നായി ഷാംപു ഇട്ട് കഴുകി എണ്ണമയം കളയണം. തല ഉണങ്ങിയ ശേഷം ഈ ഹെയർ ഡൈ പുരട്ടാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഷാംപുവൊന്നും ഉപയോഗിക്കാതെ കഴുകുന്നതാണ് നല്ലത്. തുടർച്ചായായി മൂന്ന് ദിവസം ഇത് ആവർത്തിക്കുക. ആദ്യം ചെറിയ ചുവപ്പ് കളർ തോന്നുമെങ്കിലും പിന്നെ കറുക്കും. മാസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് നര കൊണ്ടുള്ള സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top