കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം; ആവേശത്തോടെ സ്വീകരിക്കാന്‍ കേരളം

കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാകും. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മുഹമ്മദ് അസറുദ്ദീന് നയിക്കുന്ന ആലപ്പി റിപ്പിള്‍സും വരുണ്‍ നായനാര്‍ നയിക്കുന്ന തൃശ്ശൂര്‍ ടൈറ്റന്‍സും തമ്മിലാണ് ആദ്യ മത്സരം. ആലപ്പി റിപ്പിൾസ് തൃശൂർ ടൈറ്റൻസുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30 നാണ് ആദ്യ മത്സരം.
മത്സരം ഉച്ചയ്ക്ക് തുടങ്ങുമെങ്കിലും വൈകുന്നേരം ആറിനാണ് പ്രഥമ ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകുക. ഗായകൻ അരുണ്‍ വിജയ് ലീഗിന്റെ ഔദ്യോഗിക ഗാനം ആലപിക്കുന്നതോടെ ചടങ്ങുകൾ തുടങ്ങും. 60 കലാകാരന്മാർ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നും ചടങ്ങിന് മറ്റു കൂട്ടും.
കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ മോഹൻലാൽ ചടങ്ങിന് ഔദ്യോഗിക തുടക്കം കുറിക്കും. മന്ത്രി വി.അബ്ദുറഹിമാൻ, വനിതാ ക്രിക്കറ്റ് ഗുഡ് വിൽ അംബാസിഡർ കീർത്തി സുരേഷ് ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്സും ഏറ്റുമുട്ടും.
സെപ്റ്റംബര്‍ 16 വരെയാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍. 17 ന് സെമി ഫൈനല്‍. സെപ്റ്റംബര്‍ 18 ന് ഫൈനല്‍ നടക്കും. മത്സരങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here