വധശിക്ഷ കാത്ത് കിടക്കുന്ന റഫീഖ ബീവിക്ക് കൂട്ടായി ഗ്രീഷ്മ; രണ്ട് സ്ത്രീകള്‍ക്കും തൂക്കുകയര്‍ വിധിച്ചത് ഒരേ ജഡ്ജി

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് വധശിക്ഷ ലഭിക്കുന്നത് അപൂര്‍വ്വമാണ്. നിലവില്‍ ജയിലില്‍ വധശിക്ഷ കാത്തു കിടക്കുന്നത് ഒരാള്‍ മാത്രമാണ്. ഇപ്പോള്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിച്ചതോടെ അത് രണ്ടായി ഉയരുകയാണ്. കേരളത്തില്‍ വധശിക്ഷ ലഭിച്ച പ്രായകുറഞ്ഞ സ്ത്രീയാണ് ഗ്രീഷ്മ.

വിഴിഞ്ഞം മുല്ലൂരില്‍ മോഷണത്തിനായി ശാന്തകുമാരി എന്ന വയോധികയെ കൊല ചെയ്ത കേസിലാണ് റഫീഖ ബീവിക്ക് വധശിക്ഷ ലഭിച്ചത്. കൊലക്ക് ശേഷം മൃതദേഹം ചാക്കിലാക്കി തട്ടിന്‍പുറത്ത് ഉപേക്ഷിച്ച ശേഷമാണ് കടന്നുകളഞ്ഞത്. പിന്നാലെ അറസ്റ്റിലാവുകയും ചെയ്തു. ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കിയ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി തന്നെയാണ് റഫീഖ ബീവിക്ക് വധശിക്ഷ വിധിച്ചത്.

റഫീഖ ബീവിക്ക് മാത്രമല്ല കൂട്ടുപ്രതികളായ രണ്ട് പേര്‍ക്കും വധശിക്ഷ തന്നെയാണ് വിധിച്ചത്. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീര്‍ തന്നെയാണ് രണ്ട് കേസുകളും പരിഗണിച്ചത് എന്നതും പ്രത്യേകതയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top