ഗ്രീഷ്മയ്ക്ക് പറയാനുളളത് കോടതി കേള്‍ക്കും; ഷാരോണ്‍ വധക്കേസില്‍ ഇന്ന് ശിക്ഷാവിധി ഉണ്ടാകില്ല
പാറശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ ശിക്ഷ ഇന്നുണ്ടാകാന്‍ സാധ്യതയില്ല. ശിക്ഷാവിധിയില്‍ വാദം നടക്കുമെങ്കിലും വിധി മറ്റൊരു ദിവസമായിരിക്കും പ്രഖ്യാപിക്കുക. കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ഗ്രീഷ്മയ്ക്കും അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്കും പറയാനുള്ളതും ഇന്ന് കോടതി കേള്‍ക്കും. വിധി പറയുന്നത് മാറ്റിവെക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
ഗ്രീഷ്മയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ എത്തിച്ചിട്ടുണ്ട്. ശിക്ഷാവിധി കേള്‍ക്കാന്‍ ഷാരോണിന്റെ അച്ഛനും അമ്മയും കോടതയില്‍ എത്തിയിട്ടുണ്ട്. പ്രതികളുടെ വാദം കേല്‍ക്കുന്നതിനൊപ്പം പ്രോസിക്യൂഷനും തങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ അവസരം നല്‍കും. ഇതിനുശേഷം ശിക്ഷ എന്ന് പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്യും. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.എം. ബഷീറാണ് ശിക്ഷ വിധിക്കുക
സൈനികനുമായി വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്നാണ് കാമുകനായ ഷാരോണിനെ ഒഴിവാക്കാന്‍ കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊന്നത്. ഗ്രീഷ്മയ്ക്കെതിരേ കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ സംശയത്തിന്റെ ആനുകൂല്യത്തിലാണ് വെറുതേവിട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here