താലി കെട്ടിച്ചു; തൃപ്പരപ്പിലെ റിസോര്‍ട്ടില്‍ ദിവസങ്ങളോളം ഹണിമൂണ്‍; ഷാരോണിനെ ഗ്രീഷ്മ കൊന്നതിന് പിന്നില്‍

കാമുകനായ ഷാരോണിനെ ഗ്രീഷ്മ കൊല നടത്തിയത് കൃത്യമായ ആസുത്രണം നടത്തിയായിരുന്നു. പലവട്ടം നടത്തിയ ശ്രമങ്ങള്‍ക്ക് ശേഷമാണ് കൊല ചെയ്യാനുള്ള പദ്ധതി നടപ്പായത്. ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരില്‍ പാരസെറ്റമോള്‍ പൊടിച്ച് ചേര്‍ത്ത് കുടിപ്പിച്ചു. അവശനായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. ഇതോടെയാണ് ശാരീക ബന്ധത്തിന് എന്ന പേരില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലക്കി നല്‍കിയത്. ഇതോടെ അവശനായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

വര്‍ഷങ്ങളായി ഷാരോണുമായി പ്രണയത്തിലായിരുന്നു ഗ്രീഷ്മ. ഷാരോണിനെ കൊണ്ട് താലികെട്ടിക്കുകയും തൃപ്പരപ്പിലെ റിസോര്‍ട്ടിലടക്കം ഹണിമൂണ്‍ ആഘോഷിക്കുകയും ചെയ്തു. കോളേജില്‍ നിന്ന് യാത്ര പോകുന്നു എന്ന് വീട്ടില്‍ പറഞ്ഞ ശേഷമാണ് റിസോര്‍ട്ടിലെ ആഘോഷം. പട്ടാളക്കാരന്റെ ആലോചന വന്നതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങിയത്. ആദ്യം വീട്ടുകാര്‍ എതിര്‍ക്കുന്നു എന്ന് പറഞ്ഞായിരുന്നു ശ്രമം. ഇതിന് വഴങ്ങാതെ വന്നതോടെയാണ് കൊല്ലാന്‍ ശ്രമിച്ചത്. സ്വകാര്യ ദൃശ്യങ്ങൾ ഷാരോണിന്റെ പക്കൽ ഉള്ളതിനാലാണ് ഈ വഴി സ്വീകരിച്ചത്.

പഠനത്തില്‍ ഏറെ മിടുക്കിയായിരുന്ന ഗ്രീഷ്മ നടത്തിയ കൊലപാതകം എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. ഡിഗ്രിക്ക് ഇംഗ്ലീഷില്‍ നാലാം റാങ്ക് നേടിയായിരുന്നു വിജയം. ഈ ബുദ്ധി കൊലപാതകത്തിലും ഗ്രീഷ്മ പ്രകടിപ്പിച്ചു. കഷായം കുടിച്ച് അവശനിലയില്‍ ആയപ്പോഴും ഷാരോണ്‍ അവസാന നിമിഷം വരേയും ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. മജിസ്‌ട്രേറ്റിന് നല്‍കിയ മരണ മൊഴിയിലും ഗ്രീഷ്മയെ കുറിച്ച് ഷാരോണ്‍ പറഞ്ഞില്ല. അത്രയേറെ ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചിരുന്നു.

എന്നാല്‍ അച്ഛനോടും സുഹൃത്തിനോടും ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും കഷായം കുടിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. കുടിപ്പിച്ച കഷായം ഏതായിരുന്നു എന്ന് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഷാരോണ്‍ പലവട്ടം ചോദിച്ചെങ്കിലും ഗ്രീഷ്മ പറഞ്ഞില്ല. ഇതിനിടെ ഷാരോണിന്റെ വീട്ടുകാരെ വിളിച്ചും ഗ്രീഷ്മ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ പോലീസ് അന്വേഷണം കടുപ്പിച്ചതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

പോലീസ് ഗ്രീഷ്മയെ വിശദമായി വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പോള്‍ പല കഥകള്‍ വിളമ്പി. താന്‍ കുടിച്ച കഷായത്തിന്റെ ബാക്കിയാണ് നല്‍കിയതെന്നും. പേര് അറിയില്ലെന്നും അമ്മയാണ് കുപ്പിയില്‍ നിന്ന് തരുന്നതെന്നും ഗ്രീഷ്മ മൊഴി നല്‍കി. ഷാരോണ്‍ കുടിച്ചതോടെ കഷായം തീര്‍ന്നെന്നും ഇതോടെ കുപ്പി ആക്രിക്കാരന് കൊടുത്തെന്നും പറഞ്ഞ് അന്വേഷണത്തെ വഴിതെറ്റിച്ചു. ചേച്ചിയുടെ സുഹൃത്തായ ഡോക്ടറാണ് കഷായം എഴുതി നല്‍കിയതെന്നും മൊഴി നല്‍കി. എന്നാല്‍ ഡോക്ടര്‍ ഇത് നിഷേധിച്ചതോടെ പോലീസ് കടുപ്പിച്ചു.

ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള ചാറ്റുകളും ദൃശ്യങ്ങളും അടക്കം ഡിലീറ്റ് ചെയ്ത ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തു. ഇതുകൂടി കാട്ടിയുള്ള ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. ഇവിടേയും തീര്‍ന്നില്ല നാടകം. അറസ്റ്റിലായതിന്റെ പിറ്റേ ദിവസം പോലീസ് കസ്റ്റഡിയില്‍ ഗ്രീഷ്മ അത്മഹത്യക്കും ശ്രമിച്ചു. റിമാൻഡിലായ ഗ്രീഷ്മ ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇനി ഈ ക്രൂരതയ്ക്കുള്ള ശിക്ഷ എന്താണെന്ന് നാളെ അറിയാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top