കഷായത്തില്‍ വിഷം കലക്കി കാമുകനെ കൊന്ന ഗ്രീഷ്മയുടെ ശിക്ഷ ഇന്നറിയാം; വിധി പറയുന്നത് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി

വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് കാമുകനെ കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പറയുക. ഷാരോണിന്റെ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസില്‍ പ്രതിയാണ്.

ഷാരോണും ഗ്രീഷ്മയുമായി വര്‍ഷങ്ങളായി പ്രണത്തിലായിരുന്നു. സൈനികനുമായി വിവാഹം ഉറപ്പിച്ചതോടെയാണ് കൊല നടത്തിയത്. ആദ്യം ജ്യൂസ് ചലഞ്ച് നടത്തി പാരാസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കൊണ്ട് കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്തത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 11 ദിവസത്തിന് ശേഷം മരിച്ചു.

ഷാരോണിനേയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസിനെയുമെല്ലാം അതിവിഗ്ദമായി ഗ്രീഷ്മ തെറ്റിദ്ധരിപ്പിച്ചിരുന്നു. മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ പറഞ്ഞെന്നാണ് പ്രോസിക്യൂഷന്‍ വാദം.

ഫോറന്‍സിക് ഡോക്ടര്‍ പോലീസിന് കൈമാറിയ ശാസത്രീയ തെളിവുകളാണ് നിര്‍ണായകമായത്. പിന്നാലെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്ണ കുറ്റം സമ്മതിച്ചു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ നായരെയും പ്രതി ചേര്‍ത്തു. ഒരു വര്‍ഷം ജയിലില്‍ കിടന്ന ശേഷം ഗ്രീഷ്മ ജാമ്യത്തിലിറങ്ങിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top