വധശിക്ഷയില്‍ ഇളവ് വേണമെന്ന് ഗ്രീഷ്മ; ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി നല്‍കിയ വധശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഇന്ന് പരിഗണിക്കും. വിചാരണക്കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഗ്രീഷ്മ ചെയ്തത് കൊടു കുറ്റകൃത്യമാണെന്നും സമര്‍ത്ഥമായാണ് ഗ്രീഷ്മ ഷാരോണിനെ കൊല ചെയ്തതെന്നുമാണ് വധശിക്ഷ നല്‍കിയ കോടതി വിധിയില്‍ പറഞ്ഞിരിക്കുന്നത്. മരണം വരെ ഷാരോണ്‍ ഗ്രീഷ്മയെ വിശ്വസിച്ചിരുന്നു. അതുികൊണ്ടാണ് മരണമൊഴിയില്‍ പോലും ഗ്രീഷ്മയുടെ പേര് പറയാതിരുന്നത്. എന്നാല്‍ ആ വിശ്വാസത്തെയാണ് ഗ്രീഷ്മ വഞ്ചിച്ചത്. പ്രായം പരിഗണിക്കണമെന്ന ഗ്രീഷ്മയുടെ ആവശ്യവും കോടതി തള്ളിയിരുന്നു. 11 ദിവസം ഒരു തുള്ളിവെള്ളം ഇറക്കാന്‍ കഴിയാതെ ആന്തരീകാവയവങ്ങള്‍ അഴുകിയാണ് ഷാരോണ്‍ മരിച്ചത്. ആ വേദനയക്ക് അപ്പുറമല്ല പ്രതിയുടെ പ്രായമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. നിലവില്‍ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഗ്രീഷ്മയുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top