പോലീസിൽ കൂട്ടസ്ഥലംമാറ്റം, 125ലേറെപ്പേരെ മാറ്റിനിയമിച്ചു; കൊച്ചി കമ്മിഷണർ അടക്കം ഏഴ് ഐപിഎസുകാർക്കും മാറ്റം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പോലീസിൽ കൂട്ട സ്ഥലംമാറ്റം. ഡിവൈഎസ്പി റാങ്കിൽ 114 പേരെയാണ് ഒറ്റയടിക്ക് മാറ്റിനിയമിച്ചത്. ക്രൈംബ്രാഞ്ച്, വിജിലൻസ്, ഇൻ്റലിജൻസ് തുടങ്ങി എല്ലാ വിഭാഗത്തിലുള്ളവർക്കും മാറ്റമുണ്ട്. ഒൻപത് സിഐമാർക്ക് പ്രമോഷൻ നൽകി പുതിയ നിയമനം നൽകിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ, കൊല്ലം റൂറൽ, കൊല്ലം സിറ്റി, എറണാകുളം റൂറൽ, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ ഭരണവിഭാഗം ചുമതലയുള്ള അഡീഷണൽ എസ്പിമാരെയും മാറ്റിനിയമിച്ചു.

കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എ.അക്ബറിനെ ക്രൈംബ്രാഞ്ച് ഐജിയായാണ് മാറ്റിനിയമിച്ചത്. എസ്.ശ്യാംസുന്ദർ ആണ് പുതിയ കമ്മിഷണർ. വയനാട് എസ്പിക്കും മാറ്റമുണ്ട്, ടി.നാരായണനാണ് പുതിയ എസ്പി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top