മുഖ്യമന്ത്രിയുടെ മകള്‍ ഐജിഎസ്ടി അടച്ചോ ? മറുപടി നല്‍കാന്‍ കഴിയില്ലെന്ന് ജിഎസ്ടി വകുപ്പ്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ സ്ഥാപനം കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്നും ലഭിച്ച തുകയ്ക്ക് ഐ.ജി.എസ്.ടി അടച്ചോയെന്ന ചോദ്യത്തിന് മറുപടി നല്‍കാനാവില്ലെന്ന് ജിഎസ്ടി വകുപ്പ്. ഇക്കാര്യം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനാണ് ജിഎസ്ടി വകുപ്പ് ഈ മറുപടി നല്‍രകിയിരിക്കുന്നത്. വ്യക്തിയുടെ സ്വകാര്യതയെ മാനിച്ച് ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കഴിയില്ലെന്നാണ് മറുപടി.
വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8(1) ഇ വകുപ്പ് പ്രകാരം ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കഴിയില്ലെന്നും ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. വീണ വിജയന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജിക് എന്ന സ്ഥാപനം സി.എം.ആര്‍.എല്ലില്‍ നിന്നും 1.72 കോടി രൂപ കൈപ്പറ്റിയിരുന്നു. ഈ തുകയ്ക്ക് നികുതിയടച്ചോയെന്ന ചോദ്യത്തിനാണ് മറുപടി നല്‍കാതിരിക്കുന്നത്.
ഐടി,മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി,സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ എന്നിവ നല്‍കുന്നതിനായാണ് എക്‌സാലോജിക് സോല്യൂഷനും സി.എം.ആര്‍.എല്ലും തമ്മില്‍ കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ ഒരു സേവനവും വീണയുടെ കമ്പനി നല്‍കിയിരുന്നില്ലന്ന് സി.എം.ആര്‍.എല്ലില്‍ എം.ഡി ശശിധരന്‍ കര്‍ത്ത ആദായ നികുതി വകുപ്പിന് മൊഴി നല്‍കിയിരുന്നു. ഈ തുകയ്ക്കുള്ള നികുതിയടച്ചത് സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണ്ണമായും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇരു കമ്പനികളും തമ്മില്‍ നടന്ന സാമ്പത്തിക ഇടാപാടില്‍ 57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപയുടെ നികുടിയടച്ചതായുള്ള രേഖകള്‍ പുറത്തു വന്നിരുന്നു. ഇത് ഒഴികെ മറ്റ് ഇടപാടുകളുടെ രേഖകളൊന്നും പുറത്തു വന്നിട്ടില്ല. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് എം.എല്‍.എ മാത്യകുഴല്‍നാടന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലിന് നല്‍കിയ പരാതിയിലും അന്വേഷണം എങ്ങുമെത്തിയില്ല. പരാതി ജിഎസ്ടി വകുപ്പിന് കൈമാറിയെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. നികുതിയടച്ചത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന ജിഎസ്ടി വകുപ്പിന്റെ മറുപടി വിചിത്രമാണെന്ന് മാത്യുകുഴല്‍നാടന്‍ പ്രതികരിച്ചു. സര്‍ക്കാറിന് ലഭിക്കേണ്ട നികുതി ലഭിച്ചോയെന്ന്തിന് മറുപടി പറയാന്‍ കഴിയില്ലെന്നത് ഓളിച്ചോട്ടമാണെന്നും മാത്യുകുഴല്‍നാടന്‍ ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here