വി.ഡി. സതീശന്റെ പത്രസമ്മേളനം സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തു; സർക്കാർ ജീവനക്കാരന് സസ്പെൻഷൻ

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പത്രസമ്മേളനത്തിൽ ആരോപിച്ച “കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാകുന്നു” എന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത സമൂഹ മാധ്യമത്തിൽ പങ്കു വച്ചതിന് സർക്കാർ ജീവനക്കാരന് സസ്പെൻഷൻ. ജിഎസ്ടി വകുപ്പു ജീവനക്കാരനും സർവ്വീസ് സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) സംസ്ഥാന സെക്രട്ടറിയുമായ അഷറഫ് മാണിക്യത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. നടപടി ജനാധിപത്യ വിരുദ്ധവും, ഏകാധിപത്യപരവുമാണെന്ന് യൂണിയൻ ആരോപിച്ചു.

മാധ്യമ വാർത്തകൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചതിന് സസ്പെന്റു ചെയ്യുന്നത് അപലപനീയവും, ആക്ഷേപാർഹവുമാണ്. മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾ അറിയുന്ന വാർത്തകൾ, വകുപ്പുതല ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും, ജീവനക്കാർ ജാഗ്രതപുലർത്തണമെന്ന സന്ദേശം നൽകുകയും ചെയ്ത ഒരു സർവ്വീസ് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയെ നീക്കം ചെയ്യുന്നത്, തെറ്റായ പ്രവണതയാണെന്നും നടപടി ഉടൻ പിൻവലിക്കണമെന്നു എസ്.ഇ.യു ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top