സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന തുടരുന്നു; കണക്കില്‍പ്പെടാത്ത 120 കിലോ സ്വര്‍ണ്ണം പിടികൂടി ജിഎസ്ടി ഇന്റലിജന്‍സ്

സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുളളതില്‍ ഏറ്റവും വലിയ പരിശോധനയാണ് ജിഎസ്ടി ഇന്റലിജന്‍സ് വകുപ്പ് നടത്തുന്നത്. തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ഉടമകളുടെ വീടുകളിലുമാണ് പരിശോധന നടക്കുന്നത്. കണക്കില്‍പ്പെടാത്ത 120 കിലോ സ്വര്‍ണം ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. ഇപ്പോഴും പരിശോധനകള്‍ തുടരുകയാണ്.
വ്യാപകമായ ജിഎസ്ടി തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്റലിജന്‍സ് പരിശോധന നടത്തുന്നത്. 5 കൊല്ലത്ത നികുതി വെട്ടിപ്പ് വരെ കണ്ടെത്തിയിട്ടുണ്ട്. 74 കേന്ദ്രങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. എഴുന്നൂറോളം ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. ഇന്നലെ രാവിലെ മുതലാണ് പരിശോധന തുടങ്ങിയത്.
കണക്കില്‍ പെടാത്ത സ്വര്‍ണാഭരണങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട്. ജിഎസ്ടി ഇന്റലിജന്‍സ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്ന പേരില്‍ നടക്കുന്ന പരിശോധന മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here