മുണ്ടുടുത്ത് വന്നതിന് പ്രവേശനം തടഞ്ഞു; മാള്‍ അധികൃതര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

ബെംഗളൂരുവില്‍ സ്വകാര്യമാളില്‍ മുണ്ട് ധരിച്ചെത്തിയ കര്‍ഷകന് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. ഏഴ് ദിവസത്തേക്ക് മാള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി. മകന്‍ നാഗരാജിന് ഒപ്പം എത്തിയ ഫക്കീരപ്പയ്ക്കാണ് മാഗഡി റോഡിലെ ജിടിവേള്‍ഡ് മാളില്‍ പ്രവേശനം നിഷേധിച്ചത്. സംഭവം വിവാദമായതോടെ മാള്‍ ഉടമയ്ക്കും സെക്യൂരിറ്റി ജീവനക്കാർക്കുമെതിരെ കേസെടുത്തു. പാന്റ്സ് ഇട്ടാലേ മാളില്‍ പ്രവേശനം അനുവദിക്കൂ എന്നാണ് ഫക്കീരപ്പയോട് ജീവനക്കാരന്‍ പറഞ്ഞത്.
മുണ്ടുടുത്തവരെ മാളില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനമെന്ന് സുരക്ഷാജീവനക്കാരന്‍ പറയുന്നത് നാഗരാജ് ചിത്രീകരിച്ച വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് മാളിനുമുന്നില്‍ കന്നഡസംഘടനകളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാള്‍ അധികൃതര്‍ ഫക്കീരപ്പയോട് പരസ്യമായി മാപ്പുപറഞ്ഞശേഷം അദ്ദേഹത്തെ മാളിനകത്തുകയറ്റി ആദരിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ സര്‍ക്കാര്‍ നടപടി വന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here