ഗൂഡല്ലൂരില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം; കഴിഞ്ഞ ഒരാഴ്ചക്കിടെ മരിച്ചത് മൂന്ന് പേര്‍

ഗൂഡല്ലൂര്‍: കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചു. തമിഴ്നാട് പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് (44) ആണ് മരിച്ചത്. കാട്ടാന ആക്രമണത്തില്‍ ചികിത്സയിലായിരിക്കെയാണ് മരണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ ആളാണ്‌ കാട്ടാന ആക്രമണത്തില്‍ മരിക്കുന്നത്. ഇതില്‍ പ്രതിഷേധം ശക്ത മാകുമ്പോഴാണ് വീണ്ടും മരണം സംഭവിച്ചത്.

കഴിഞ്ഞ ദിവസം രാത്രി വിനായഗര്‍ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രശാന്ത്‌. പോകും വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സമീപത്തെ വനംപ്രദേശത്ത് നിന്നാണ് കാട്ടാന ഇറങ്ങി വന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഗൂഡല്ലൂര്‍ ജില്ലാ ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി വഷളായാതോടെ ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലായിരുന്ന പ്രശാന്ത് ഇന്ന് രാവിലെയാണ് മരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top