വൈദ്യപരിശോധനക്ക് വ്യക്തികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഇറങ്ങുന്നു. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും തെരഞ്ഞെടുപ്പ് ഫലം ഞെട്ടിച്ചതിന് പിന്നാലെയാണ് തീരുമാനം. മഞ്ചേരിയിൽ നിന്നാണ് തുടക്കം.
വൈദ്യപരിശോധനക്ക് മജിസ്ട്രേറ്റിന് മുന്നിലോ മെഡിക്കൽ പ്രാക്ടീഷണര്‍മാരുടെ മുന്നിലോ വ്യക്തികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച ആഭ്യന്തര വകുപ്പിന്റെ മാർഗ്ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു. കഴിഞ്ഞ മെയിൽ പ്രസിദ്ധീകരിച്ച മെഡിക്കോ – ലീഗൽ പ്രോട്ടോകോളിനും ഭേദഗതി വരുത്തും. വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരാന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കണം. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വ്യക്തിയോടൊപ്പം മതിയായ പോലീസ് ഉദ്യോഗസ്ഥര്‍ അനുഗമിക്കേണ്ടതാണ്. മദ്യപിച്ചതോ അക്രമാസക്തനായ അവസ്ഥയിലോ ആരെയെങ്കിലും ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അക്കാര്യം തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം തുടങ്ങിയ നിർദേശങ്ങളാണ് മാർഗ്ഗരേഖയിൽ പറയുന്നത്.
വയനാട് മാനന്തവാടിയിലെ കണ്ണോത്ത്മല വാഹനാപകടത്തിൽ മരണപ്പെട്ട 9 പേരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയു ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 3 ലക്ഷം രൂപയും ഉടൻ ധനസഹായം നൽകും. കസ്റ്റഡിയിൽ എടുക്കുന്ന വ്യക്തികളുടെ മാനസികവും ശാരീരികവുമായ അവസ്ഥയും പശ്ചാത്തലവും കൃത്യമായി രേഖപ്പെടുതിയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുതണമെന്ന് മന്ത്രിസഭാ യോഗം നിർദേശിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here