കോളജ് ഹോസ്റ്റലില്‍ മണിക്കൂറുകളോളം ക്രൂരറാഗിംഗ്; മെഡിക്കൽ വിദ്യാർത്ഥിയുടെ മരണത്തിൽ 15 സീനിയേഴ്സിനെതിരെ കേസ്
സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിനിടയിൽ സര്‍ക്കാര്‍ മെഡിക്കൽ കോളജ് വിദ്യാർത്ഥി മരിച്ചു. ഗുജറാത്തിലെ ധാർപൂർ പാടാനിലെ ജിഎംഇആർഎസ് മെഡിക്കൽ കോളജ് ഹോസ്റ്റലിലാണ് സംഭവം. ഒന്നാം വർഷ വിദ്യാർത്ഥി അനിൽ മെതാനിയാണ് (18) മരിച്ചത്. റാഗിംഗിൻ്റെ ഭാഗമായി മൂന്നാം വർഷ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്ന് മണിക്കൂറിലേറെയായി നിർത്തി. ഇതിനിടയിൽ കുഴഞ്ഞുവീണാണ് അതുൽ മരിച്ചത്. പുതിയ വിദ്യാർത്ഥികളെ പരിചയപ്പെടാൻ എന്ന പേരിലായിരുന്നു റാഗിംഗ്.
ബോധരഹിതനായ പതിനെട്ടുകാരനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷാക്കാനായില്ല. തന്നെ മൂന്ന് മണിക്കൂറിലേറെ നിർത്തിയെന്ന് പോലീസിന് അതുൽ മൊഴിനൽകിയിരുന്നു. ഇതിന് ശേഷമായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ മരണകാരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി അവർ അറിയിച്ചു. എഫ്ഐആറിൽ 15 സീനിയർ വിദ്യാർത്ഥികളെ പ്രതിചേർത്തിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
Also Read: യഥാർത്ഥ പ്രതി ആശുപത്രിയിൽ തന്നെ; വനിതാ ഡോക്ടറുടെ ഡയറിക്കുറിപ്പുകൾ അച്ഛൻ സിബിഐക്ക് കൈമാറി
ഗുജറാത്തിലെ സുരേന്ദ്രനഗർ സ്വദേശിയാണ് മരിച്ച വിദ്യാർത്ഥി. മൂന്നാം വർഷ വിദ്യാർത്ഥികൾ റാഗ് ചെയ്തതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അതുലിന് നീതി ഉറപ്പാണണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കോളജ് അധികൃതർക്ക് അറിവുള്ള വിവരങ്ങളെല്ലാം പോലീസിനെ അറിയിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് ഡീൻ ഹാർദിക് ഷാ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here