ടീസ്റ്റ സെതല്‍വാദിന് സ്ഥിരജാമ്യം; ഗുജറാത്ത് ഹെെക്കോടതി നടപടിയില്‍ അതൃപ്തിയറിയിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് സുപ്രീംകോടതി സ്ഥിരജാമ്യം അനുവദിച്ചു. ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന ഉപാധിയിലാണ് ജാമ്യം.

ടീസ്റ്റയുടെ ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയില്‍ സുപ്രീംകോടതി അതൃപ്തിയറിയിച്ചു. ടീസ്റ്റയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച്, ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ‘വികൃതവും’, ‘വൈരുദ്ധ്യപരവും’ ആണെന്ന് അഭിപ്രായപ്പെട്ടു.

ജൂലെെ ഒന്നിന് ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹെെക്കോടതി ടീസ്റ്റ സെറ്റൽവാദിനോട് എത്രയും പെട്ടെന്ന് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയെ സമീപിക്കാനായി ഉത്തരവിൽ സ്റ്റേ വേണമെന്ന ടീസ്റ്റയുടെ അഭിഭാഷകന്റെ ആവശ്യവും കോടതി നിരാകരിച്ചിരുന്നു. എന്നാല്‍, അന്ന് രാത്രി 9 മണിക്ക് ചേർന്ന പ്രത്യേക സിറ്റിംഗിൽ തന്നെ സുപ്രീംകോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top