വിമാനക്കമ്പനികള്‍ ആകാശക്കൊള്ളയില്‍; ക്രിസ്മസ്-പുതുവത്സര യാത്ര ഒഴിവാക്കി പ്രവാസികള്‍
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സമയത്ത് വീട്ടിലെത്തുക പ്രവാസി മലയാളികള്‍ക്ക് സ്വപ്നമായി മാറുന്നു. വിമാനക്കമ്പനികള്‍ ആകാശക്കൊള്ള തുടങ്ങിയതോടെ ടിക്കറ്റുകള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ജിദ്ദയിൽ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ രണ്ടര ലക്ഷത്തോളം രൂപയാണ് മുടക്കേണ്ടത്. വന്‍ നിരക്കുകള്‍ കാരണം പലരും നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചിരിക്കുകയാണ്. ഗൾഫ്, യൂറോപ്പ്, അമേരിക്കന്‍ സെക്ടറുകളില്‍ സമാന അവസ്ഥയാണ്.
ഗള്‍ഫിലേക്ക് ഇക്കണോമി ക്ലാസിൽ 70,000-80,000 രൂപയാണ് ഈടാക്കുന്നത്. സാധാരണ 25,000 രൂപയുള്ളിടത്താണ് ഇപ്പോള്‍ കുത്തനെ ഉയര്‍ന്നത്. ന്യൂയോർക്ക് – കൊച്ചി സെക്ടറില്‍ 75,000 മാണ് നിരക്ക് എന്നിരിക്കെ ഇപ്പോഴുള്ളത് 1,80,000-2,20,000 രൂപയാണ്. ലണ്ടൻ – കൊച്ചി. 1,60,000 രൂപ. സാധാരണ 50,000 രൂപയാണ്.
നിലവിലെ നിരക്ക് ഇതാണ്: ജിദ്ദ – കോഴിക്കോട്- 51,000 – 61,000, ഷാർജ – കോഴിക്കോട് 36,000 – 40,000, അബുദാബി-കോഴിക്കോട് -37,000 – 40,000 ,അബുദാബി-തിരുവനന്തപുരം-35,000 – 40,000, ദോഹ-തിരുവനന്തപുരം- 50,000 – 65,000, ദോഹ-കൊച്ചി-35,000 – 40,000 മസ്ക്റ്റ് – കൊച്ചി-35,000- 45,000 ഷാർജ-കണ്ണൂർ-30,000-33,000
ഗൾഫ് സെക്ടറിൽ വിമാനസീറ്റ് കൂട്ടണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കുന്നില്ല. യുഎഇയിലേക്ക് ഒരു മാസം ഇന്ത്യയിൽ നിന്ന് 2,60,000 പേർക്ക് യാത്ര ചെയ്യാനുള്ള ധാരണയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഇത് നാല് ലക്ഷമാക്കണമെന്നാണ് ആവശ്യം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here