ബാറിലെ വെടിവയ്പ്പില്‍ 3 പേര്‍ അറസ്റ്റില്‍; പ്രതികള്‍ എത്തിയത് വാടകക്ക് എടുത്ത കാറിൽ

കൊച്ചി: കത്രിക്കടവ് ഇടശേരി ബാറിലുണ്ടായ വെടിവയ്പ്പ് കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ഷമീർ, വിജയ്, ദിൽഷൻ എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എറണാകുളം ടൗൺ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അക്രമിസംഘം സഞ്ചരിച്ച കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. രണ്ട് പ്രതികള്‍ ഒളിവിലാണ്.

മൂവാറ്റുപുഴയിൽ നിന്നെടുത്ത റെന്റ് എ കാറിലാണ് പ്രതികള്‍ ബാറിലെത്തിയത്. അറസ്റ്റിലാകുന്ന സമയത്ത് പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് പോലീസ്‌ പറയുന്നു. രാത്രി ബാറിലെത്തിയ സംഘം മാനേജർക്കെതിരെ അസഭ്യവർഷം നടത്തുകയും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. മാനേജരെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാർക്ക് വെടിയേറ്റത്. വെടിയേറ്റവരിൽ ഒരാൾ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിസയിലാണ്. സംഭവത്തിനുശേഷം പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top