മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട് ഗുണ സംവിധായകന്‍; ‘കണ്‍മണി’ പാട്ട് വന്നപ്പോള്‍ വികാരഭരിതനായെന്ന് സന്താന ഭാരതി

കേരളത്തിനകത്തു മാത്രമല്ല, പുറത്തും പ്രത്യേകിച്ച് തമിഴ്‌നാട്ടിലും തിയറ്ററുകളെ ഇളക്കിമറിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രം കേരളത്തില്‍ വന്‍ വാണിജ്യ വിജയമായതോടെ മറ്റ് സംസ്ഥാനങ്ങളിലും ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്.

അഭിനേതാക്കളുടെ പ്രകടനത്തിനും കരുത്തുറ്റ തിരക്കഥയ്ക്കും പുറമെ, ചിത്രത്തെ വിജയിപ്പിച്ച പ്രധാന പോയിന്റുകളിലൊന്ന് തമിഴ് ചലച്ചിത്രമായ ഗുണയിലെ ‘കണ്‍മണി അന്‍പോട്’ എന്ന പാട്ടിന്റെ കൃത്യമായ പ്ലേസ്‌മെന്‌റ് കൂടിയാണ്. ക്ലൈമാക്സിലെ നിര്‍ണായക നിമിഷത്തിലാണ് കമല്‍ഹാസന്‍ ചിത്രത്തിലെ ഗാനം ഉപയോഗിച്ചിരിക്കുന്നത്. ഗുണയുടെ സംവിധായകന്‍ സന്താന ഭാരതി ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ് കണ്ട് ടീമിനെ അഭിനന്ദിക്കുകയാണ്.

കമല്‍ഹാസന്റെ വലിയ ആരാധകനായ ചിദംബരം അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഈ ഗാനം സിനിമയില്‍ ഉപയോഗിച്ചത്. അടുത്തിടെ കമല്‍ഹാസനും സന്താന ഭാരതിയും മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ കണ്ടിരുന്നു.

‘അവര്‍ മനോഹരമായ സിനിമയാണ് ഒരുക്കിയിരിക്കുന്നത്. ഗുണയുടെ ചിത്രീകരണത്തിനു ശേഷം ആ ഗുഹയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം വിലക്കിയിരുന്നു. പക്ഷെ സെറ്റിട്ടാണെങ്കിലും യഥാര്‍ത്ഥം എന്നു തോന്നുന്നവിധത്തിലാണ് അവര്‍ ആ ഗുഹ ഒരുക്കിയിരിക്കുന്നത്. ആ പാട്ടിനെ വിദഗ്ധമായാണ് ഉപയോഗിച്ചിരിക്കുന്നത്. പാട്ടുവന്നപ്പോള്‍ തിയറ്റര്‍ മുഴുവന്‍ കയ്യടിച്ചു. ഞാന്‍ വല്ലാതെ വികാരാധീനനായി,’ കുമുദം എന്ന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സന്താന ഭാരതി പറഞ്ഞു.

ഗുണ ഗുഹ കാണാനായി കൊടൈക്കനാലിലേക്ക് യാത്ര പോയ ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കൂട്ടത്തിൽ ഒരാൾ ഗുഹയിൽ അകപ്പെടുകയും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളുമാണ് കഥയുടെ ഇതിവൃത്തം. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ലാല്‍ ജൂനിയര്‍, ചന്തു സലിംകുമാര്‍ തുടങ്ങി ഒരു നീണ്ടനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top