നടുറോഡില്‍ ഗുണ്ടയുടെ പരാക്രമം; കുട്ടികള്‍ ചിരിച്ചപ്പോള്‍ വീട്ടില്‍ കയറി നായയെക്കൊണ്ട് യുവാവിനെ കടിപ്പിച്ചു
December 14, 2024 10:24 PM
തിരുവനന്തപുരം കഴക്കൂട്ടത്ത് വീട്ടിൽ കയറി ഗുണ്ടയുടെ ആക്രമണം. നായയുമായി വീട്ടില്‍ കയറിച്ചെന്ന് കടിപ്പിക്കുകയാണ് ചെയ്തത്. ചിറക്കൽ സ്വദേശി സക്കീറിനെയാണ് നായയെക്കൊണ്ട് കടിപ്പിച്ചത്.
നായയുമായി റോഡില്‍ അഴിഞ്ഞാടിയ കമ്രാനെ നോക്കി സക്കീറിന്റെ വീടിന് മുന്നിൽ നിന്ന കുട്ടികൾ ചിരിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വീട്ടില്‍ കയറി നായയെ സക്കീറിന് നേരെ വിടുകയായിരുന്നു. യുവാവിനെ മര്‍ദിക്കുകയും ചെയ്തു. നായയുടെ കടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയതോടെ കമ്രാൻ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയും ചെയ്തു.
പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ യുവാവ് ആശുപത്രിയിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here