യുവാവിനെ കാറിടിപ്പിച്ച് കൊന്ന ഗുണ്ടാസംഘത്തിലെ മൂന്നുപേരും പിടിയില്‍; അറസ്റ്റിലായത് കൊച്ചിയില്‍ വച്ച്

പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊന്ന കേസിലെ മൂന്ന് പ്രതികള്‍ പിടിയിലായി. കൊച്ചിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. അരവിന്ദന്‍, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് പിടിയിലായത്.

പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റാന്നിയില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കിയത്.

റാന്നി ബവ്റിജസിന് മുന്നിലെ ഏറ്റുമുട്ടലിന് പ്രതികാരമായാണ് എതിര്‍ സംഘത്തിലെ അമ്പാടിയെ ഗുണ്ടാസംഘം കാര്‍ ഇടിച്ച് കൊലപ്പെടുത്തിയത്. അമ്പാടി കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ രണ്ടാമത്തെ കാറിലുള്ളവര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അതിനുശേഷം കാര്‍ കയറ്റിയിറക്കി കൊല്ലുകയും ചെയ്തു.

Also Read: ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; യുവാവിനെ കാര്‍ ഇടിച്ച് വീഴ്ത്തിയ ശേഷം കയറ്റിയിറക്കി കൊന്നു

പത്തനംതിട്ട റാന്നി ബവ്റിജസിന് മുന്നിലാണ് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയത്. അതിനുശേഷം ഇവര്‍ രണ്ട് കാറുകളിലായി മന്ദമരുതിയിൽ എത്തി. ഒരു കാറില്‍ നിന്ന് അമ്പാടി ഇറങ്ങിയപ്പോഴാണ് കാര്‍ ഇടിപ്പിച്ച് കൊന്നത്.

യുവാവിനെ കൊന്ന ശേഷം ഇവര്‍ കാര്‍ ഉപേക്ഷിച്ച് മുങ്ങി. മൂന്ന് പ്രതികളാണ് സംഘത്തിലുള്ളത് എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇവരെ തന്നെയാണ് കൊച്ചിയില്‍ വച്ച് പിടികൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top