ഗുരുവായൂരിലെ താത്കാലികക്കാരെ സ്ഥിരപ്പെടുത്തില്ല; നിയമനങ്ങളില്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി
ഗുരുവായൂർ ദേവസ്വത്തിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരിയും രാജേഷ് ബിൻഡാലുമാണ് ഹര്‍ജി പരിഗണിച്ചത്. സ്ഥിരപ്പെടുത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് 242 താത്കാലിക ജീവനക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
നിയമന നടപടികളിൽ നിലവിലുള്ള താത്കാലികക്കാര്‍ക്ക് പങ്കെടുക്കാൻ കോടതി അനുമതി നൽകി. ദീർഘകാലമായി തുടരുന്നവര്‍ക്ക് അപേക്ഷ നൽകുന്നതിന് ഉയർന്ന പ്രായപരിധിയിൽ ഇളവ് നല്‍കണം. ഇതിനുപുറമെ ഇവരുടെ പ്രവൃത്തിപരിചയവും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കണക്കിലെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here