ഗുരുവായൂരില്‍ തുളസിത്തറയെ അപമാനിച്ച ഹക്കീമിനെതിര കേസെടുക്കണമെന്ന് ഹൈക്കോടതി; മനോരോഗിയെന്ന പോലീസ് വിശദീകരണത്തിന് വിമര്‍ശനം

ഗുരുവായൂരില്‍ തുളസിത്തറയെ അവഹേളിച്ച പാരഡിസ് ഹോട്ടല്‍ ഉടമ ഹക്കീമിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സ്വകാര്യഭാഗത്തെ മുടി പറിച്ചെടുത്ത് തുളസിത്തറയില്‍ ഇടുന്ന ഹക്കീമിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഈ വീഡിയോ പരിശോധിച്ച ശേഷമായിരുന്നു ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ കേസെടുക്കാന്‍ ഉത്തരവിട്ടത്.
ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുക്കാത്ത പോലീസ് നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. തുളസിത്തറയില്‍ മുടിയിടുന്നത് ഹിന്ദുക്കളുടെ വിശ്വാസത്തെ അപമാനിക്കുന്നതാണ്. അവരുടെ വികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത് ചെയ്ത ശേഷവും ഇയാള്‍ ഗുരുവായൂര്‍ പരിസരത്ത് ഹോട്ടല്‍ നടത്തുന്നു എന്നത് ഗൗരവമായ കാര്യമാണ്. ഇയാള്‍ മനോരോഗിയാണെന്ന വാദവും കോടതി തള്ളി. മനോരോഗിയാണെങ്കില്‍ എങ്ങനെ ഹോട്ടലിന് ലൈസന്‍സി ലഭിച്ചു, വാഹനം ഓടിക്കാന്‍ ലൈസന്‍സ് ലഭിച്ചു എന്നിവ അന്വേഷിക്കണം. ഇത്രയും മോശമായ ഒരു കാര്യം ചെയ്തയാളെ വെറുതേവിട്ടിരിക്കുന്നത് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഹോട്ടല്‍ ഉടമ തുളസിത്തറയെ അപമാനിക്കുന്ന ദൃശ്യം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ശ്രീരാജ് എന്ന ആള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മതസ്പര്‍ദ്ധയുണ്ടാക്കി എന്ന് ആരോപിച്ചാണ് കേസ്. ഈ കേസില്‍ ജാമ്യാപേക്ഷയുമായി ശ്രീരാജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. ശ്രീരാജാവിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here