ഗുരുവായൂര്‍ ദേവസ്വം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പണിയുന്നു; അംബാനി വക 56 കോടി

ഗുരുവായൂര്‍ ദേവസ്വം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കുന്നു. ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ ജൂലെ 30-ന് ആശുപത്രി കെട്ടിടത്തിന് തറക്കല്ലിടും. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി 56 കോടി രൂപ ആശുപത്രിയുടെ നിര്‍മാണത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാകും കെട്ടിട നിര്‍മ്മാണം.

2022 സെപ്റ്റംബറില്‍ ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു മുകേഷ് അംബാനി ആശുപത്രി നിര്‍മ്മാണത്തിന് തുക വാഗ്ദാനം ചെയ്തത്. ആശുപത്രി കെട്ടിട നിര്‍മാണത്തിനാണ് റിലയന്‍സ് പണം നല്‍കുന്നത്. മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള തുക ദേവസ്വം ചിലവഴിക്കും. ദേവസ്വത്തിന്റെ മേല്‍നോട്ടത്തില്‍ തന്നെയാകും നടത്തിപ്പും.

നിലവിലുള്ള ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ സമീപത്തായാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കുന്നത്. രണ്ടര ഏക്കറിലാണ് ആശുപത്രിയുടെ നിര്‍മ്മാണം. ഒരു ലക്ഷം ചതുരശ്രയടിയില്‍ നാലുനില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. കാഞ്ഞങ്ങാട്ടുള്ള ദാമോദരന്‍ ആര്‍ക്കിടെക്റ്റ് എന്ന സ്ഥാപനമാണ് രൂപരേഖ തയ്യാറാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top