ഗുരുവായൂരപ്പന്‍ അതി സമ്പന്നന്‍; ദേവസ്വത്തില്‍ 2084.76 കിലോ സ്വര്‍ണം; 2053 കോടി സ്ഥിരനിക്ഷേപം
ഗുരുവായൂരപ്പന്റെ സ്വത്തിന്റെ കണക്കുകള്‍ പുറത്ത്. വിവരാവകാശപ്രകാരമുള്ള രേഖയിലാണ് സ്വത്തുകള്‍ ഗുരുവായൂര്‍ ഗുരുവായൂര്‍ ദേവസ്വം വെളിപ്പെടുത്തിയത്. 1084.76 കിലോ സ്വർണമാണ് ദേവസ്വത്തിലുള്ളത്. വിവിധ ബാങ്കുകളിലായി 2053 കോടി സ്ഥിര നിക്ഷേപവും 271 ഏക്കർ ഭൂമിയുമുണ്ട്.
സ്വര്‍ണത്തില്‍ 869 കിലോ എസ്ബിഐയുടെ നിക്ഷേപക പദ്ധതിയിൽ നല്‍കിയിട്ടുണ്ട്. ഇതുവഴി ഏഴ് കോടിയോളം രൂപ പലിശ ഇനത്തിൽ ദേവസ്വത്തിന് എല്ലാ വർഷവും ലഭിക്കുന്നുണ്ട്. അതേസമയം മൂല്യനിർണയം നടത്താതെ നിത്യോപയോഗത്തിനായി 141.16 കിലോ സ്വർണവും ദേവസ്വത്തിന്റെ കൈവശം ഉണ്ട്.
ഈ സ്വര്‍ണം മൂല്യനിർണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അടുത്തയാഴ്ച ഇത് പരിഗണിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here