രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ബിജെപിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിലെ സൂത്രധാരന്‍; ചില്ലറക്കാരനല്ല CEC ആയ കേരള കേഡര്‍ IAS ഓഫീസര്‍

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ശക്തമായ എതിര്‍പ്പ് പോലും അവഗണിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ച ഗ്യാനേഷ് കുമാര്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും അത്രമേല്‍ പ്രിയപ്പെട്ടവന്‍. ബിജെപി ആവേശത്തോടെയും അഭിമാനത്തോടെയും പറയുന്ന പല പദ്ധതികള്‍ക്കും പിന്നില്‍ ഗ്യാനേഷ് കുമാര്‍ എന്ന ഉദ്യോഗസ്ഥന്റെ മികവുണ്ട്. അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിലും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിലും ഈ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം നിര്‍ണായകമായിരുന്നു.

ഗ്യാനേഷ് കുമാറിന്റെ നിയമനത്തിന് മറ്റൊരു കാരണം ഇനി തേടേണ്ട ആവശ്യമില്ല. 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍ ആഗ്ര സ്വദേശിയാണ്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ എത്തിയതോടെ കേന്ദ്രസര്‍ക്കാരിന്റെ വിശ്വസ്തനായി. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന ബില്‍ തയ്യാറാക്കുന്നതില്‍ ആഭ്യന്തരമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ആഭ്യന്തരമന്ത്രാലയത്തില്‍ അഡീഷനല്‍ സെക്രട്ടറിയായിരിക്കെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി രേഖകളും കൈകാര്യം ചെയ്യാനുള്ള ചുമതലയാണ് കേന്ദ്രം നല്‍കിയത്. ഇതെല്ലാം ഭംഗിയായി നിര്‍വഹിച്ചതിലൂടെയാണ് രാജ്യത്തെ തന്നെ സുപ്രധാനമായ പദവിയായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ കസേര ഉറപ്പിച്ചത്.

ഈ വര്‍ഷം ബിഹാറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാകും ഗ്യാനേഷ് കുമാറിന്റെ ആദ്യ ചുമതല. അടുത്ത വര്‍ഷം ബംഗാള്‍, അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറിന്റെ നിയന്ത്രണത്തിലാകും നടക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here