സഹകരണ ക്രമക്കേട് ചോദിച്ച് എച്ച്.സലാം; വിരട്ടി മുഖ്യമന്ത്രി; ചോദ്യം പിന്‍വലിച്ച് അമ്പലപ്പുഴ എംഎല്‍എ

തിരുവനന്തപുരം : സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുളള ചോദ്യം പിന്‍വലിച്ച് സിപിഎം എംഎല്‍എ. സഹകരണ വകുപ്പിന്റെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കേരളത്തിലെ സഹകരണ സംഘങ്ങളും, സ്ഥാപനങ്ങളും ഏതൊക്കെയാണ്, ഇവയുടെ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്നത് ഏത് രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ടവരാണെന്നതിന്റെ വിശദാംശം വ്യക്തമാക്കാമോയെന്നാണ് എച്ച്.സലാം സഹകരണ മന്ത്രി വി,എന്‍.വാസവനോട് ചോദിച്ചത്. ഒരോ സഹകരണ സംഘത്തിലും സ്ഥാപനത്തിലും നടന്ന ക്രമക്കേടുകള്‍ തരംതിരിച്ച് വിശദമാക്കാനും ആവശ്യപ്പെട്ടിരുന്നു.

10 ദിവസം മുന്‍പ് എംഎല്‍എ കൊടുത്ത ചോദ്യം നിയമസഭ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിരുന്നു. മറുപടി തയ്യാറാക്കി സഹകരണ വകുപ്പില്‍ നിന്ന് ഫയല്‍ ലഭ്യമാക്കിയപ്പോള്‍ അപകടം മനസിലാക്കിയ മന്ത്രി വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കരുവന്നൂര്‍, കണ്ടല ഉള്‍പ്പെടെ ഇടത് നേതൃത്വത്തിലുള്ള ഭരണസമിതികളുടെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദമായി മറുപടി നല്‍കേണ്ടിവരും. ക്രമക്കേട് നടന്ന സ്ഥാപനങ്ങളെ കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നാല്‍ സിപിഎമ്മും സര്‍ക്കാരും വെട്ടിലാകും. ഇതോടെ മുഖ്യമന്ത്രി സലാമിനെ ശാസിക്കുകയും ചോദ്യം അടിയന്തിരമായി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്ന് ചോദ്യം പിന്‍വലിക്കണമെന്ന് എംഎല്‍എ അപേക്ഷ നിയമസഭ സെക്രട്ടറിക്ക് നല്‍കി. വെബ്‌സൈറ്റില്‍ നിന്ന് ചോദ്യം നീക്കിയെങ്കിലും അച്ചടിച്ച് വന്ന ചോദ്യങ്ങളുടെ ബുക്ക്‌ലെറ്റില്‍ സലാമിന്റെ വിവാദ ചോദ്യം ഇടം നേടിയിട്ടുണ്ട്.

793 ആം നമ്പറിലാണ് ചോദ്യം അച്ചടിച്ചിരിക്കുന്നത്. വെബ്‌സൈറ്റില്‍ ഈ ചോദ്യം പിന്‍വലിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top