‘ആടുജീവിതം ഞാന്‍ ചെയ്യാനിരുന്ന സിനിമ’; എല്‍.ജെ. ഫിലിംസ് തുടങ്ങിയത് അതിനുവേണ്ടി; ലാല്‍ ജോസിന്റെ വെളിപ്പെടുത്തല്‍

ബെന്യാമിന്റെ ബെസ്റ്റ് സെല്ലര്‍ നോവലായ ആടുജീവിതത്തെ അടിസ്ഥാനമാക്കി അതേപേരില്‍ ബ്ലെസി ഒരുക്കിയ ചിത്രത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ലാല്‍ ജോസ്. ആടുജീവിതം താന്‍ ചെയ്യാനിരുന്ന സിനിമയാണെന്നും ഇതുസംബന്ധിച്ച് ബെന്യാമിനോട് സംസാരിച്ചിരുന്നുവെന്നുമാണ് ലാല്‍ ജോസ് പറയുന്നത്. ആടുജീവിതം നിര്‍മിക്കാനാണ് എല്‍.ജെ. ഫിലിംസ് എന്ന തന്റെ നിര്‍മാണ കമ്പനി തുടങ്ങിയതെന്നും ലാല്‍ ജോസ് വ്യക്തമാക്കി.

നോവല്‍ വായിച്ച ശേഷം ബഹറൈനില്‍ പോയി ബെന്യാമിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നോവല്‍ സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍ വളരെ സന്തോഷത്തോടെയാണ് അദ്ദേഹം സമ്മതിച്ചതെന്നും ലാല്‍ ജോസ് വ്യക്തമാക്കി. ചിത്രത്തിന്റെ ബജറ്റ് കണക്കാക്കിയതിനു ശേഷം വിദേശ നിര്‍മാണ കമ്പനിയുമായി സഹകരിച്ചാണ് ആടുജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചതെന്നും ലാല്‍ ജോസ് പറഞ്ഞു.

ആടുജീവിതത്തിലെ പ്രധാന കഥാപാത്രമാകാന്‍ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുള്ള ഒരു നടനെ കണ്ടെത്തിയിരുന്നെന്നും ഒരു വര്‍ഷമെടുത്ത് മരുഭൂമിയിലെ നാലു സീസണും കഥയിലുള്‍പ്പെടുത്തി ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ആ സമയത്ത് ലാല്‍ ജോസ് ആടുജീവിതം സംവിധാനം ചെയ്യുന്നു എന്ന് വാര്‍ത്ത വപ്പോള്‍ ബ്ലെസി തന്നെ വിളിക്കുകയായിരുന്നുവെന്നും ലാല്‍ ജോസ് ഓര്‍ത്തു.

”ചിത്രവുമായി ഒരുപാട് മുന്നോട്ട് പോയോ, ഇല്ലെങ്കില്‍ എനിക്ക് അതു തരുമോ?’ എന്ന് ബ്ലെസി ചോദിച്ചു. ബ്ലെസി എഴുതിയ ഒരു കഥയ്ക്ക് ആടുജീവിതവുമായി സാമ്യം ഉണ്ടായിരുന്നു. ഇതോടെ ഒരു വര്‍ഷമെടുത്ത് ഞാന്‍ എഴുതിയ തിരക്കഥ മുഴുവനായി ഉപേക്ഷിച്ചു. ബെന്യാമിനുമായി സംസാരിച്ച് മുന്നോട്ട് പോകാന്‍ ഞാനാണ് പറഞ്ഞത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രമായിട്ട് തന്നെയാണ് ഞാന്‍ ഇതു പ്ലാന്‍ ചെയ്തിരുന്നത്. ബ്ലെസി ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ എനിക്ക് അത് സന്തോഷമായി. കാരണം അദ്ദേഹത്തിന് സ്വയം എഴുതാനും പറ്റും. ഞാന്‍ ആ സമയം നേരിട്ട പ്രധാനപ്രശ്‌നം കഥ എഴുതുന്നത് ആയിരുന്നു, ബെന്യാമിനെ കൂടെ ഇരുത്തി വേണമായിരുന്നു ചിത്രത്തിന്റെ കഥയെഴുതാന്‍,’ ലാല്‍ ജോസ് വ്യക്തമാക്കി.

ആടുജിവിതം ബ്ലെസിക്ക് വിട്ടുകൊടുത്തത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു. ഒരു ചിത്രത്തിനായി ഇത്ര വര്‍ഷം ചിലവഴിക്കാന്‍ എന്നെക്കൊണ്ടാവില്ല. ഞാന്‍ പ്രാരാബ്ദമുള്ള ഒരാളാണ്. ഒത്തിരി ക്ഷമയും പേക്ഷ്യന്‍സും വേണം. ബ്ലെസി എന്തിലൂടെയൊക്കെ കടന്നുപോയെന്ന് കണ്ടിട്ടുള്ളയാളാണ് ഞാന്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top