ഇസ്രയേലിലേക്ക് ഹമാസിന്റെ മിന്നലാക്രമണം; ടെൽ അവീവിലേക്ക് തൊടുത്തത് എട്ടോളം മിസൈലുകൾ; ആളപായത്തെക്കുറിച്ച് സൂചനകളില്ല

ടെൽ അവീവ്: ഇസ്രയേലിനു നേരെ വീണ്ടും ഹമാസിന്റെ മിന്നലാക്രമണം. ഇസ്രയേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് എട്ടോളം മിസൈലുകള്‍ ഹമാസ് തൊടുത്തതെന്നാണ് റിപ്പോർട്ട്. തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്നാണ് ഹമാസ് ആക്രമണം. ആളപായത്തെക്കുറിച്ച് സൂചനകളില്ല.
ടെല്‍ അവീവില്‍ മിസൈല്‍ ആക്രണം നടത്തിയത് ഹമാസിന്റെ സേനയായ ഇസദീന്‍ അല്‍ ഖസാം ബ്രിഗേഡ്‍സ് ടെലഗ്രാം ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. മിസൈലുകളിൽ പലതിനെയും ഇസ്രയേലി മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
മിന്നലാക്രമണത്തിൽ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ഹെർസ്‌ലിയ, പേറ്റാ ടിക്വ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് റോക്കറ്റ് സൈറണുകള്‍ മുഴങ്ങി. നിലവില്‍ റഫായില്‍ ഇസ്രായേല്‍ സൈനികനടപടികള്‍ തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here