ഹമാസുമായി കരാറിലെത്തിയിട്ടും അഭയാർത്ഥി കേന്ദ്രം ആക്രമിച്ച് ഇസ്രയേൽ; നീക്കം വെടിനിർത്തൽ നെതന്യാഹു സ്ഥിരീകരിച്ചതിന് പിന്നാലെ

അഭയാർത്ഥികളെ പാർപ്പിച്ച കേന്ദ്രത്തിന് നേരെ ഇസ്രയേൽ ആക്രമണം നടത്തിയെന്ന് ഹമാസ്. പലസ്തീൻ സംഘടനയുമായി കരാറിലെത്തിയെന്ന് അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യനാഹു രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ആരോപണം. സംഘടനയുടെ സൈനിക വിഭാഗമായ അൽ ക്വാസം ബ്രിഗേഡാണ് വിവരം പുറത്തുവിട്ടത്.

വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഹമാസ് മോചിപ്പിക്കാനിരുന്ന ബന്ദികളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായെന്നാണ് ഹമാസ് പറയുന്നത്. അൽ ക്വാസം ബ്രിഗേഡിൻ്റെ വക്താവായ അബു ഉബൈദയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയാറായിട്ടില്ല.

അതേസമയം മാസങ്ങൾ നീണ്ട മധ്യസ്ഥ ദൗത്യത്തിനൊടുവിൽ ഗാസയിൽ വെടിനിർത്തലും ബന്ദിമോചനവും സാധ്യമാക്കുന്ന കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ആൽഥാനി അറിയിച്ചിരുന്നു. ഇന്ന് കാബിനറ്റ് വിളിച്ചുചേർത്ത് കരാറിന് അംഗീകാരം നൽകുമെന്ന് നെതന്യാഹുവും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെയും ഖത്തറിൻ്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലൂടെയാണ് വെടിനിർത്തൽ സാധ്യമായത്. ജനുവരി 19 മുതൽ പ്രാബല്യത്തിൽ വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top