അധ്യപകന്റെ കൈവെട്ട് കേസിലെ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി; ജാമ്യവും അനുവദിച്ചു
പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യപകന്‍ ടിജെ ജാസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. എം കെ നാസറിന്റെ ഹര്‍ജി പരിഗണിച്ചാണ് ശിക്ഷ മരവിപ്പിച്ചത്. പ്രകതിക്ക് ജാമ്യവും അനുവദിച്ചിട്ടുണ്ട്. ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ഹൈക്കോടതി തീരുമാനം. 9 വര്‍ഷമായി ജയിലില്‍ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി.
ആലുവ സ്വദേശിയായ നാസറായിരുന്നു അധ്യാപകനെ ആക്രമിക്കാനുള്ള പദ്ധതി തയാറാക്കിയതെന്നാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. കോതമംഗലത്ത് അടക്കം നടന്ന ഗൂഡാലോചനയ്ക്ക് നേതൃത്വം നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റായിരുന്നു നാസറായിരുന്നു. കൃത്യത്തിനായുള്ള ആളുകളെ റിക്രൂട്ട് ചെയ്തതും വാഹനങ്ങള്‍ സംഘടിപ്പിച്ചതും നാസറായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് വിചാരണക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അതാണ് ഹൈക്കോടതി മരവിപ്പിച്ചിരിക്കുന്നത്.
2010 ജൂലായ് നാലിനാണ് അധ്യാപകന്റെ കൈവെട്ടിയത്. ചോദ്യപ്പേപ്പര്‍ തയാറാക്കിയതില്‍ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here