സൈനികനെ മര്‍ദ്ദിച്ച് ചാപ്പ കുത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി; അന്വേഷണം ആറ് പേര്‍ക്കെതിരെ
കൊല്ലം: സൈനികനെ മര്‍ദ്ദിച്ച് ചാപ്പ കുത്തിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചാണപ്പാറ സ്വദേശിയായ സൈനികന്‍ ഷൈന്‍കുമാറിന്റെ മൊഴി പ്രകാരം ആറുപേര്‍ക്കെതിരെയാണ് അന്വേഷണം. മുക്കടയില്‍ നിന്ന് ചാണപ്പാറയിലേക്കുളള വഴിയില്‍ റബര്‍ തോട്ടത്തില്‍ വച്ച് രാത്രി പതിനൊന്നിന് തന്നെ തടഞ്ഞ് നിര്‍ത്തി ആക്രമണം നടത്തിയെന്നാണ് സൈനികന്റെ മൊഴി.
ആറംഗസംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ച ശേഷം പുറത്ത് പച്ച നിറത്തില്‍ നിരോധിത സംഘടനയുടെ പേരായ പിഎഫ്ഐ എന്ന് എഴുതുകയായിരുന്നുവെന്നാണ് സൈനികന്‍ ഷൈന്‍കുമാര്‍ പറഞ്ഞത്. അബോധാവസ്ഥയില്‍ ഒരാള്‍ കിടക്കുന്നു എന്ന് പറഞ്ഞ് രണ്ട് പേര്‍ തന്നെ തടഞ്ഞ് നിര്‍ത്തി സമീപത്തെ റബര്‍ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. അതിന് ശേഷം കൈകള്‍ ബന്ധിച്ച ശേഷം തനിക്കെതിരെ ആക്രമണം നടത്തി എന്നാണ് സൈനികന്റെ പരാതി.
സൈനികന്റെ മൊഴി പ്രകാരം കൊട്ടാരക്കര ഡിവൈഎസ്പി ജിഡി വിജയകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലം പരിശോധിച്ചു. വ്യക്തത വന്നിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here