‘അവനെ തൂക്കി കൊല്ലണം’; ഗര്‍ഭിണിയായ ഭാര്യയെ പോലും മര്‍ദിക്കുന്ന ക്രൂരന്‍; കൊല്‍ക്കത്ത ബലാത്സംഗ കേസിലെ പ്രതിയുടെ ഭാര്യാമാതാവ്

കൊല്‍ക്കത്തിയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഞ്ജയ് റോയിയെ തൂക്കി കൊല്ലണമെന്ന് ഭാര്യാമാതാവ്. ഗര്‍ഭിണിയായ സമയത്ത് പോലും ഭാര്യയെ മര്‍ദിച്ച ക്രൂരനാണ് പ്രതി. ഇനിയും ജീവിക്കാന്‍ അനുവദിച്ചാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമെന്നും അവര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സഞ്ജയ് റോയിയുടെ രണ്ടാം വിവാഹമാണ് മകളുമായി നടന്നത്. ആദ്യ ആറുമാസം നല്ലരീതിയിലാണ് ജീവിച്ചത്. എന്നാല്‍ ഗര്‍ഭിണിയായതോടെ മര്‍ദനം തുടങ്ങി. നിര്‍ബന്ധിച്ച് ഗര്‍ഭച്ചിദ്രം നടത്തിച്ചു. അതിനുശേഷവും മര്‍ദനം തുടര്‍ന്നതോടെ പോലീസില്‍ പരാതി നല്‍കി. ക്രൂരമായ മര്‍ദനം മൂലം മകള്‍ ഇപ്പോഴും രോഗിയാണെന്നും അവര്‍ പറഞ്ഞു. ഇത്രയും ക്രൂരമായ കുറ്റകൃത്യം സഞ്ജയ് റോയി ഒറ്റക്ക് ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ല. ആരൊക്കെയോ സഹായിച്ചിട്ടുണ്ട്. അത് കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നിലവില്‍ കേസന്വേഷിക്കുന്ന സിബിഐ കസ്റ്റഡിയിലാണ് പ്രതിയുളളത്. ഇയാളുടെ നുണപരിശോധന നടത്താന്‍ സിബിഐക്ക് കോടതി അനുമതി ലഭിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top