കളമശേരിയിൽ നടന്നത് മനുഷ്യത്വത്തിന് എതിരായ കൃത്യം: ഗവർണർ
കൊച്ചി: കളമശേരി യഹോവ സാക്ഷി സമ്മേളത്തിനിടയിൽ ഉണ്ടായ സ്ഫോടനത്തില്‍ നടുക്കം രേഖപ്പെടുത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തില്‍ ഹൃദയം വേദനിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. മനുഷ്യത്വത്തിന് എതിരായ കൃത്യമാണ് കളമശ്ശേരിയില്‍ നടന്നതെന്നും സമാധാന അന്തരീക്ഷം തകർക്കാൻ ഉള്ള ശ്രമമാണിത്. ഭീതിയുണ്ടാക്കുന്ന സംഭവമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കീഴടങ്ങിയ തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന പോലീസ് സ്ഥിരീകരണം വന്നിട്ടുണ്ട്. രാവിലെ 9.40ന് പ്രാർത്ഥനാ ഹാളിലെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും പോലീസിന് ലഭിച്ചു. ഇന്‍റര്‍നെറ്റ് വഴിയാണ് ഇയാള്‍ ഐഇഡി സ്ഫോടനത്തെപ്പറ്റി മനസിലാക്കിയത്. കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.
ഇന്ന് കീഴടങ്ങിയ പ്രതി ഡൊമിനിക് മാർട്ടിനും പ്രതികൾക്കുമെതിരെ യുഎപിഎ അടക്കം ഗുരുതര വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഇത് കൂടാതെ കൊലപാതകം, കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. . സംഭവത്തിൽ രണ്ട് സ്ത്രീകൾ മരണപ്പെടുകയും 17 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയചെയ്തു. അൻപതിന് മുകളിൽ ആളുകൾ നിലവിൽ പൊള്ളലേറ്റതിന് ആശുപത്രിയിൽ ചികിത്സയിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here